കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനെതിരെ പോലീസ് ലാത്തിവീശിയ സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീട്ടിലിരുന്ന എംഎല്‍എയെ അല്ല സമരത്തിന് പോയ എംഎല്‍എയെ ആണ് പോലീസ് മര്‍ദ്ദിച്ചതെന്നുള്ള കാനത്തിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനം വിശദീകരണവുമായി രംഗത്തെത്തിയത്.
പോലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടില്‍ കയറിയല്ല പോലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
കൊച്ചി മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ക്കെതിരെ പോലീസ് ലാത്തിവീശിയിരുന്നു. സംഭവത്തില്‍ കാനം രാജേന്ദ്രന്റെ നിലപാട് പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടാക്കി.
ഇതിന് പിന്നാലെ ആലപ്പുഴ സിപിഐ ജില്ലാക്കമറ്റി ഓഫീസില്‍ കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു. എന്നാല്‍ പോസ്റ്ററിന് പിന്നില്‍ സിപിഐക്കാര്‍ അല്ലെന്നും, പോസ്റ്റര്‍ കാര്യമാക്കി എടുക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.