ആലപ്പുഴ: ആലപ്പുഴ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുവരില്‍ കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചു.’കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്ന വാചകങ്ങളാണ് പോസ്റ്ററില്‍ കുറിച്ചത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൊച്ചിയില്‍ സിപിഐ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രിയെ കാനം രാജേന്ദ്രന്‍ പ്രതിഷേധമറിയിച്ചിരുന്നു. മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കിയെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം സംഭവത്തില്‍ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാനം സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയത് വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പാര്‍ട്ടിയെ ചൊടിപ്പിക്കുന്ന രീതിയിലുള്ള നിലപാടായിരുന്നു കാനം അറിയിച്ചത്. ഇത് പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസത്തിന് കാരണമായി. സംഭവത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രനെതിരെയുള്ള പോസ്റ്റര്‍ പതിച്ചതും.
Discussion about this post