തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. അടൂരിനെ പോലുള്ള വ്യക്തികളെ ഇത്തരത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചത് പ്രശസ്തിക്ക് വേണ്ടിയാകാമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടത്തില്‍ ഓരോ വ്യക്തികളെ സംഘപരിവാര്‍ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്.
‘ഇപ്പോള്‍ അടൂരിനോട് ചന്ദ്രനിലേക്ക് പോവാനാണ് പറഞ്ഞിരിക്കുന്നത്. പാകിസ്താനില്‍ ആളുകള്‍ നിറഞ്ഞെന്നാണ് തോന്നുന്നത്. കാരണം ഞങ്ങളൊക്കെ പാകിസ്താനിലാണല്ലോ. അടൂര്‍ സാര്‍ ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും ഒക്കെ നേടിയിട്ടുള്ള ആളായത് കൊണ്ടാകും അല്‍പം കൂടെ ഉയരത്തില്‍ ചന്ദ്രനിലേക്ക് പോകട്ടെയെന്ന് ഇവര്‍ വിചാരിച്ചിട്ടുണ്ടാവുക’ എന്നാണ് കമല്‍ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകത്തിലെയും ചലച്ചിത്ര പ്രേമികള്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളോടാണ് ഇത്തരത്തില്‍ പറയുന്നതെന്ന് ഈ ബിജെപി നേതാവ് ആലോചിക്കണ്ടേ. സര്‍ക്കാരില്‍ നിന്ന് എന്തോ കിട്ടാന്‍ ആഗ്രഹിച്ചാണ് അടൂര്‍ കത്തെഴുതിയതെന്നാണ് പറയുന്നത്. എല്ലാ മനുഷ്യരെയും ഇങ്ങനെയാണോ കാണുന്നത്. ഒരു മലയാളി ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുകയാണ്. ഈ മനുഷ്യനെയൊക്കെ രാഷ്ട്രീയക്കാരനെന്ന് എങ്ങനെ വിളിക്കാന്‍ പറ്റും. ഇവരൊക്കെ ക്രിമിനല്‍സും രാജ്യദ്രോഹികളുമാണ്. ഇവരെ എങ്ങനെയാണ് കാണേണ്ടതെന്ന് മലയാളികള്‍ ആലോചിക്കണമെന്നും കമല്‍ വ്യക്തമാക്കി.
Discussion about this post