കൊല്ലം: കൊല്ലത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ജില്ലയില്‍ രോഗം ബാധിച്ച് രണ്ട് കുട്ടികളാണ് മരിച്ചത്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്. അതേസമയം ജില്ലയില്‍ അമ്പത് പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ അഞ്ചുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതിനാല്‍ രോഗം പടരാന്‍ സാധ്യതയേറെയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
എച്ച് വണ്‍ എന്‍ വണ്‍ വായുവിലൂടെ പകരുന്ന രോഗം ആയതിനാല്‍ മുന്‍കരുതല്‍ വേണമെന്നും പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗ പ്രതിരോധത്തിന് ആവശ്യമായ ഒസള്‍ട്ടാമിവിര്‍ ഗുളികകള്‍ ആരോഗ്യ വകുപ്പിന്റെ പക്കലുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Discussion about this post