ഇടുക്കി: കാലവര്‍ഷം കനിഞ്ഞതോടെ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു.
ഇതോടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചു.
നീരൊഴുക്ക് നിലച്ച് ജലനിരപ്പ് വന്‍ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 3 മുതല്‍ ആണ് ഇവിടെ ഹൈഡല്‍ ടൂറിസവും ഡിടിപിസിയും ബോട്ടിങ് നിര്‍ത്തിയത്. ഇപ്പോള്‍ കാലവര്‍ഷം കനത്തതോടെ
ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ഇനിയും കാലവര്‍ഷം ശക്തമായേക്കുമെന്നുള്ള കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നണിയിപ്പ് എത്തിയതോടെയാണ് നിറഞ്ഞുതുളുമ്പിയ ജലാശത്തിലെ വെള്ളം തുറന്നുവിട്ടത്.
Discussion about this post