തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസാന്‍ കേരളം വിടില്ലെന്നും, പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിസാന്‍ സര്‍ക്കാരിനു മുന്നില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിന് പുറമേ കിന്‍ഫ്രയിലും ഭൂമി അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായി തീരുമാനമെടുത്തു. മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഐഎഎസ് ഉദ്യോഗ്സഥനെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നിസാന്റെ അറുനൂറോളം ജീവനക്കാര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇതുപോലും മനസിലാക്കാതെയാണ് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post