കൊച്ചി: ജാതി സംവരണം മാറ്റേണ്ട കാലമായെന്ന് ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്.
ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കേണ്ട കാലം അതിക്രമിച്ചെന്നും ഇതിനായി മുന്നാക്ക വിഭാഗങ്ങള്‍ ഒന്നിക്കണമെന്നും ജസ്റ്റിസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണസഭാ സമ്മേളനത്തിലാണ് ചിദംബരേശ് വിവാദ പ്രസംഗം നടത്തിയത്.
തമിഴ് ബ്രാഹ്മണര്‍ ഒട്ടേറെ നല്ല സ്വഭാവ ഗുണങ്ങളുള്ള വിഭാഗമാണെന്ന് പറഞ്ഞ ജസ്റ്റിസ് ബ്രാഹ്മണ സമൂഹമാണ് സമൂഹത്തെ നിയന്ത്രിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
ബ്രാഹ്മണന് ഒരിക്കലും വര്‍ഗീയ വാദിയല്ല. പരവികാരം മാനിക്കുന്നവനാണ്. അതിനാല്‍ ബ്രാഹ്മണരാണ് സമൂഹത്തെ നിയന്ത്രിക്കേണ്ടതെന്നും ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞു. ജസ്റ്റിസിന്റെ പ്രസംഗം ഇതിനോടകം വിവാദമായിരിക്കുകയാണ്.
Discussion about this post