തൃശ്ശൂര്‍: രാത്രിയില്‍ വീടിന്റെ മതില്‍ തകര്‍ത്തത് ചോദ്യം ചെയ്തതിന് റിട്ട. അധ്യാപകനെ പത്തോളം വരുന്ന സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കൂട്ടം ചേര്‍ന്നു കൈയ്യൊടിച്ച സംഘം തലയ്ക്കും പരിക്കേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണനെ (78)യാണ് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൈ ഒടിഞ്ഞതിനു പുറമെ സുഗുണന്റെ തലയ്ക്ക് ഗുരുതര പരുക്കുമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാക്ഷികളിലൊരാള്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നെങ്കിലും പോലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. റിട്ട. അധ്യാപകനായ സുഗുണന്റെ വീട്ടുവളപ്പിലെ മതിലിന്റെ ഒരുഭാഗം ആരോ രാത്രിയില്‍ പൊളിച്ചിരുന്നു. അയല്‍വാസികളായ ചിലര്‍ സംഘം ചേര്‍ന്നു പൊളിച്ചെന്നാണ് സുഗുണന്റെ ആരോപണം. ഇതോടെ, മതിലിനോടു ചേര്‍ന്നു റോഡരികില്‍ നിന്നിരുന്ന ഒരുകൂട്ടം ആളുകളോട് സുഗുണന്‍ ചോദിച്ചതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.
സുഗുണനോട് സംഘം കയര്‍ക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. പലവട്ടം മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്. കൂട്ടത്തിലൊരാള്‍ പ്രായം പോലും പരിഗണിക്കാതെ വയോധികനെ അടിച്ചു നിലത്തു വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
Discussion about this post