തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ കയറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകള്‍ നടത്തി. കഴിഞ്ഞ ഒന്‍പതിന് ക്ഷേത്ര ദര്‍ശനം നടത്തിയവരില്‍ അഹിന്ദുക്കള്‍ ഉള്‍പ്പെട്ടുവെന്നാണ് കണ്ടെത്തല്‍.
അല്‍പ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകുന്നേരം നടത്തേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ത്തിവച്ചു. പരിഹാരപൂജകള്‍ക്ക് ശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണു ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. അഹിന്ദുക്കള്‍ കയറിയെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ പൂജകള്‍ നിര്‍ത്തി പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post