തിരുവനന്തപുരം: മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയോടിച്ച പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അന്വേഷണത്തിനു ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ദൗര്‍ഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. സിപിഐയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നണി തലത്തില്‍ നടപടിയുണ്ടാകുമെന്നും, സംഭവിക്കാന്‍ പാടില്ലാത്തതാണു നടന്നതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ടെന്നും കോടിയേരി പറഞ്ഞു.
ചൊവ്വാഴ്ച സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജിനിടെയാണ് എല്‍ദോ ഏബ്രഹാമിന്റെ കൈ ഒടിഞ്ഞത്. ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ ഇടതുകൈയ്യാണ് ഒടിഞ്ഞത്. എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.