കൊല്ലം: കൊല്ലത്ത് പഴകിയ നൂറ് കിലോ മീന്‍ പിടികൂടി. കൊല്ലത്തെ മീന്‍ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടികൂടിയത്. ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവുമാണ് പരിശോധന നടത്തിയത്.
വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം ഭാഗങ്ങളിലെ മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കെഎസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ഒരാള്‍ക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താള് മീന്‍, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീനും ചാളയുമടക്കം കിലോ കണക്കിന് പഴകിയ മീനുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.
അതേസമയം, രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്താനായില്ല. കേടായ മീനുകളും രാസവസ്തുക്കള്‍ ചേര്‍ത്ത മീനുകളും കണ്ടെത്താനായി തുടങ്ങിയ ഓപ്പറേഷന് സാഗരറാണി പദ്ധതിയുടെ ഭാഗമായാണ് പരിശോധനകള്‍ തുടരുന്നത്.
Discussion about this post