ചാരുംമൂട്: ആലപ്പുഴ വള്ളികുന്നത്തുനിന്നും കാണാതായ ദമ്പതികളെ പട്ടാമ്പിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്, ഭാരതി എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്. കുറത്തികാട്ടുള്ള ബന്ധു വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പെയിന്ററായ സുരേന്ദ്രന് സാമ്പത്തിക ബാധ്യതയുള്ളതായി പോലീസ് പറയുന്നു. ഇതിലുള്ള വിഷമം മൂലം ജീവനൊടുക്കിയതാകാമെന്നാണ് സൂചന. മൃതദേഹങ്ങള്‍ പട്ടാമ്പി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post