തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എല്ലാ കക്ഷികളും സ്വാഗതം ചെയ്താണ്. എന്നാല്‍ അതിനിടെ ചില കക്ഷികള്‍ അക്കാര്യത്തില്‍ എതിര് നിലപാടെടുത്തതോടെ സ്ഥിതിഗതികള്‍ മാറി വന്നിരുന്നു. ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ സൂപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കോടതി വിധിയില്‍ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. സര്‍ക്കാര്‍ ഒരിക്കലും വിശ്വാസികള്‍ക്ക് എതിരായി നിന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കക്ഷികളും നിലപാട് മാറ്റി. വിഷയത്തില്‍ അവസാനം എല്ലാ വിമര്‍ശനവും സര്‍ക്കാറിന് നേരെ മാത്രമായി.
ജനങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ തെറ്റദ്ധരിച്ചു. ഇതെല്ലാം തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി ഇനി സ്വീകരിക്കമെന്നും കോടിയേരി പറഞ്ഞു.
Discussion about this post