തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി അഖിലിനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖില്‍ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ആശുപത്രി വിട്ടത്.
രണ്ട് മാസത്തേക്ക് പൂര്‍ണ വിശ്രമം ആവശ്യമാണെന്നും, അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.
ഈ മാസം 12നാണ് യൂണിവേഴ്സിറ്റി കോളേജിലുണ്ടായ വിദ്യാര്‍ഥികളുടെ സംഘര്‍ഷത്തില്‍ അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി അഖില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു.