കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ആദരമര്‍പ്പിച്ച് തന്റെ കുഞ്ഞിന് സൈനികന്റെ പേരിട്ട് യുവാവ്. ആര്‍ജെ സൂരജാണ് മകന് ‘അഭിനന്ദ്’ എന്ന് പേരിട്ട കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.
”ശത്രുക്കള്‍ക്കു മുന്നില്‍ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആണ്‍കുട്ടി ആണെങ്കില്‍ ആ പേര് തന്നെ വിളിക്കുമെന്ന്” സൂരജ് കുറിച്ചു. അഭിനന്ദന്‍ എന്ന് പേര് പരിഷ്‌കരിച്ച് അഭിനന്ദ് എന്നാണ് പേരിട്ടത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തൻ വർത്തമൻ എന്ന ധീരനായ ആർമി ഓഫീസർ, ശത്രുക്കൾക്കു മുന്നിൽ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടീ ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്…!!
ഒരു ന്യൂ ജൻ കാലമായതുകൊണ്ടും, അപരിഷ്‌കൃതമായ കുഞ്ഞു മാറ്റം പേരിൽ അനിവാര്യമാണ് എന്ന പ്രീയപെട്ടവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിക്കൊണ്ടും ഈ കൊച്ചു ചെറുക്കനെ ഞങ്ങൾ വിളിച്ചത് ” അഭിനന്ദ് ” എന്നാണ് സ്നേഹത്തോടെ ” നന്ദൂട്ടൻ ” എന്നും..!!
അപ്പൊ ഇങ്ങളും അത് തന്നെ വിളിച്ചോളൂ 😍❤️😍