തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ആനയൂട്ടിനിടയില്‍ യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയെന്ന് ആരോപണവുമായി ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ്.
യതീഷ് ചന്ദ്ര, മകന് വിശ്രുത് ചന്ദ്രയെ തോളിലിരുത്തി ആനയെ തൊട്ടു രസിച്ചതിനെതിരെയാണ് പരാതി. ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം ക്യാമറകള്‍ക്ക് മുന്പില് യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതി.
സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന് ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് നിവേദനമയച്ചു.
തൃശ്ശൂര്‍ പൂരത്തിന്റെ സമയത്ത് ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന
ചട്ടം കര്‍ശനമായി പാലിച്ച യതീഷ് ചന്ദ്ര തന്നെ ഇപ്പോള്‍ ലംഘിച്ചെന്നാണ് പരാതി.
മകനെ തോളത്തിരുത്തി ആനയൂട്ടിനെത്തിയ യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Discussion about this post