തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനെയും ബിനുവിനെയും ഒളിവില്‍ പോകാന്‍ ബന്ധുവിന്റെ കാര്‍ നല്കിയ അനൂപ് കൃഷ്ണനാണ് അറസ്റ്റിലായത്.
ഡിവൈഎസ്പി ഹരികുമാറിനോപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്റെ മകനാണ് അനൂപ് കൃഷ്ണന്. കൂടാതെ സംഭവ ശേഷം ഇവര്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറും കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടിലാണ് കാറ് ഇപ്പോള്‍ ഉളളത്.കല്ലമ്പലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനൂപ് കൃഷ്ണനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിശദമായ വിവരങ്ങള്‍ ലഭിച്ചത്.
കൂടാതെ ഡിവൈഎസ്പി ബി ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിനെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. ഇയാള്‍ ഡിവൈഎസ്പിക്ക് പുതിയ രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു എന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Discussion about this post