കല്‍പ്പറ്റ: വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്.
മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് സംഭവം. സംഭവസ്ഥലത്ത് വനപാലകര്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്ക്കരിക്കും. ഈ പ്രദേശത്ത് രണ്ടാമത്തെ തവണയാണ് സമാന സംഭവത്തില്‍ ആന ചരിയുന്നത്.
Discussion about this post