തിരുവനന്തപുരം: ഇത്തവണ ഓണത്തിന് റെക്കോര്‍ഡ് സമ്മാനം പ്രഖ്യാപിച്ച് കേരള ലോട്ടറി വകുപ്പ്. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ 12 കോടിയാണെന്ന് ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചു. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ് ഇത്.
2018 ലെ ഓണത്തിന് 10 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇത്തവണ 50 ലക്ഷം രൂപ വീതം പത്തു പേര്‍ക്ക് രണ്ടാം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.
90 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇത് മുഴുവന്‍ വിട്ടുപോയാല്‍ 270 കോടി രൂപ വരവുണ്ടാകും. വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘടാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.
Discussion about this post