കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിഞ്ഞത് കാരണം ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത വിധമായിരിക്കുകയാണ്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായത്. ചെകുത്താന് തോടിന് താഴ്ഭാഗത്താണ് മണ്ണിടിഞ്ഞത്. പ്രളയ കാലത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖല കൂടിയാണിത്.