കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരും. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുക.
നേവിയുടെ ഒരു ഹെലികോപ്ടറും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും 3 ബോട്ടുകളുമാണ് തിരിച്ചിലില്‍ പങ്കെടുക്കുന്നത്. ശക്തമായ കാറ്റും തിരമാലയുമാണ് തിരച്ചിലിന് പ്രധാന തടസ്സം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ള മൂന്നു പേര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞത്. തമിഴ്നാട് സ്വദേശി സഹായ രാജുവിന്റെതാണ് മൃതദേഹം.
അതേസമയം, തമിഴ്‌നാട് സ്വദേശികളായ ഡോണ്‍ബോസ്‌കോ, രാജു എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നെങ്കിലും മൂന്നാം ദിവസവും കണ്ടെത്താനായില്ല.