ശബരിമല: ശബരിമലനട കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി അടച്ചു. ഇനി ഓഗസ്റ്റ് ആറിന് നിറപുത്തരിക്കാണ് നട വീണ്ടും തുറക്കുക. ഓഗസ്റ്റ് ഏഴിനാണ് നിറപുത്തരി.
ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30നും- 6.15നുമിടയില്‍ നിറപുത്തരി പൂജകള്‍ നടക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം ചിങ്ങം ഒന്നിനാണ് ശബരിമലനട തുറക്കുക.
കഴിഞ്ഞ ദിവസം സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സഹസ്രകലശവും കളഭാഭിഷേകവും വൈകീട്ട് പടിപൂജയും നടന്നു. നിറപുത്തരി പൂജകള്‍ക്ക് ശേഷം നട അടയ്ക്കുന്നതോടെ തന്ത്രി കണ്ഠരര് രാജീവരുടെ ഒരു വര്‍ഷത്തെ പൂജാക്കാലം അവസാനിക്കും. ചിങ്ങം ഒന്നിന് ശബരിമലനട തുറക്കുന്നത് തന്ത്രി മഹേശ്വര് മോഹനരാണ്.
Discussion about this post