ഇടുക്കി: കാലവര്‍ഷം ചതിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍.
ഓണവിപണിയെ ലക്ഷ്യമിട്ട് പച്ചക്കറി കൃഷി ഇറക്കിയെങ്കിലും മഴ കനിയാത്തതിനാല്‍ കൃഷിയെല്ലാം കരിഞ്ഞ് പോയി. ഇനി കൃഷിയിറക്കാന്‍ എടുത്ത ലോണ്‍ എങ്ങനെ തിരിച്ചടയ്ക്കും എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കഴിഞ്ഞ പ്രളയം താണ്ടവമാടിയ സ്ഥലമാണിത്, എന്നാല്‍ ഈ തവണ പേരിന് മാത്രമാണ് ഇവിടെ മഴ പെയ്യ്തത്. വേണ്ടത്ര വെളളം ലഭിക്കാത്തതിനാല്‍ ഇറക്കിയ കൃഷിയെല്ലാം നശിച്ചു. ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങി നിരവധി പച്ചക്കറികളാണ് വേനല്‍ ചൂടില്‍ നശിച്ചുപോയത്.
ഓണവിപണിയെ ലക്ഷ്യമിട്ടാണ് വട്ടവടയിലെ കര്‍ഷകര്‍ ഭൂമി പാട്ടത്തിനെടത്ത് കൃഷിയിറക്കിയത്. എന്നാല്‍ ഈ വര്‍ഷം ഇവിടെ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാരിക്കുകയാണ് കര്‍ഷകര്‍. കൃഷി ആവശ്യങ്ങള്‍ക്കായി എടുത്ത ലോണ്‍ സര്‍ക്കാര്‍ ഇടപെട്ട് വായ്പകള്‍ എഴുതിതള്ളണമെന്നാണ് ഇവരുടെ ആവശ്യം.
Discussion about this post