ഇടുക്കി: കനത്ത മഴയില്‍ മൂന്നാറിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു.
മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളിലാണ് മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തത്.
രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ദേവികുളം റോഡിലും മൂന്നാര്‍ ഹെഡ്വര്ക്സ് ചെക്ക്ഡാമിന് സമീപവും മണ്ണിടിഞ്ഞു. യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് മാറ്റിയെങ്കിലും ശാശ്വത പരിഹാരമായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മൂന്നാറിലെ റോഡുകളുടെ സ്ഥിതിയും വളരെ മോശമാണ്. പഴയ മൂന്നാര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങള്‍ പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. മൂന്നാര്‍ ദേവികുളം ഭാഗങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.
കഴിഞ്ഞ പ്രളയം മൂന്നാര്‍ ദേശീയപാതയെ കാര്യമായി ബാധിച്ചിരുന്നു. പ്രളയത്തില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ഗതാഗത തടസ്സവും ഉണ്ടായിരുന്നു. പ്രളയം കഴിഞ്ഞ് ഏറെ സമയമെടുത്താണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. എന്നാല്‍ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ശ്രദ്ധകാട്ടാതിരുന്നതാണ് ഈ കാലവവര്‍ഷത്തില്‍ തിരിച്ചടിയായിരിക്കുന്നത്.
Discussion about this post