തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പദവി രാജിവെച്ചെന്ന് മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ.
സ്വാശ്രയ കോളജുകളുടെ ഡയറക്ടര്‍ സ്ഥാനമാണ് ജൂബിലി നവപ്രഭ രാജിവെച്ചിരിക്കുന്നത്. തന്നെയും ജി സുധാകരനെയും അപമാനിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നെന്നു ആരോപിച്ചാണ് രാജിവെച്ചിരിക്കുന്നത്.
പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും സുധാകരന്റെ പേരിന് കളങ്കം ഏല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Discussion about this post