കാസര്‍കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സുരക്ഷ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മഴക്കാലത്ത് കോളറ, മഞ്ഞപ്പിത്തം, ടൈയ്ഫോയിഡ്, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പ് നല്‍കിയ മുന്‍കരുതലുകള്‍
കിണര്‍ വെള്ളവും കുഴല്‍കിണര്‍ വെള്ളവും ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും
കുടിക്കുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക. തണുത്തതോ പഴകിയതുമായ ഭക്ഷണം ഒഴിവാക്കണം. ഭക്ഷ്യവിഷബാധ തടയുന്നതിനായി ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാത്തരീതിയില്‍ വ്യക്തിസുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും.പാടത്തും പറമ്പിലും മറ്റു വെള്ളക്കെട്ടുകളിലും പണിയെടുക്കുന്നവര്‍ പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണം.മഴക്കാലത്ത് കുട്ടികളെ വീട്ടുമുറ്റത്തും പാടത്തും വെള്ളംകെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കളിക്കാന്‍ അനുവദിക്കരുത്.