തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളെജ് സംഘര്‍ഷത്തില്‍ പ്രതിഷേധത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ക്ക് അബന്ധം പിണഞ്ഞു. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാന്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് വീട് മാറിയതാണ് കാരണം.
കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി വിസിയുടെ ഭാര്യ പിതാവിന്റെ വീടാണ് എബിവിപിക്കാര്‍ ഉപരോധിച്ചത്. സ്ഥലത്ത് എത്തിയ പ്രവര്‍ത്തകര്‍ 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് അമളി പറ്റിയത് മനസിലായത്. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് വരെ പ്രതിഷേധം തുടരുകയായിരുന്നു.