കോഴിക്കോട്: കോഴിക്കോട് ഗണപത് ഗേള്‍സ് ഹൈസ്കൂളിലെ കെട്ടിടം അപകടാവസ്ഥയില്‍. തകര്‍ന്നുവീഴാറായ സ്കൂള്‍ കെട്ടിടം നവീകരിക്കുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പിലായിട്ടില്ല. ഇതിനെതിരെ ആക്ഷേപവും രൂക്ഷമാണ്.
കഴിഞ്ഞ ദിവസമാണ് സ്ക്കൂള് വരാന്തയില്‍ നിന്ന് വിദ്യാര്ത്ഥിനികളിലൊരാള്ക്ക് ഷോക്കേറ്റത്.
ഒമ്പതാം ക്ലാസുകാരിയായ ആമിന സനയ്ക്കാണ് ഷോക്കേറ്റത്. ഇത്തരത്തില്‍ അപകടകരമായ നിരവധി സംഭവങ്ങള്‍ സ്ക്കൂളില്‍ ഉണ്ടായിട്ടുണ്ട്. പഴക്കമുള്ള കെട്ടിടത്തിന്റെ തകരാറിലായ വയറിംഗാണ് അപകടത്തിന് കാരണമാകുന്നത്.
സ്കൂളിന്റെ കെട്ടിടം ഏത് നിമിഷവും വീഴും എന്ന നിലയിലാണ്. പല ക്ലാസ്സ് മുറികള്‍ക്കും താങ്ങ് കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. മുമ്പും കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അധ്യാപികയ്ക്ക് പരിക്കേറ്റിരുന്നു. സ്ക്കൂളിന്റെ ശുചിമുറിയുടെ അവസ്ഥയും വളരെ ദയനീയമാണ്. ശുചീകരണത്തിനായി ജീവനക്കാരില്ലാത്തതിനാല്‍ വൃത്തിഹീനമായ അവസ്ഥയിലാണ് ശുചിമുറി.
Discussion about this post