സമൂഹമാധ്യമങ്ങളില്‍ തരംഘമായികൊണ്ടിരിക്കുകയാണ് ടിക് ടോക്. ദിനം പ്രതി നിരവധി പ്രതിഭകളാണ് ടിക് ടോക്കിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം കാരണം ടിക് ടോക് നിര്‍ത്തിപോകുന്നവരുമുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക് ടോക് ചെയതതിലൂടെ തനിക്ക് നേരിടേണ്ടി വരുന്ന ട്രോള്‍ കാരണം ടിക് ടോക്കില്‍ നിന്നും പുറത്തു പോവുകയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. അശ്വതിഅച്ചു എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ;
ഞാനിന്നലെ ഒരു വീഡിയോ ഇട്ടു. ഇപ്പോ ഇടുന്ന വീഡിയോകള്‍ക്കെല്ലാം ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇന്നലെ ഒരു വീഡിയോ ഇട്ടപ്പോള്‍ ഒരു ചേട്ടന്‍ എന്നെ ട്രോളാന്‍ വന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍ തിരിച്ചു ട്രോളിയത്. അല്ലാതെ ആ ചേട്ടനോട് ഒരു ദേഷ്യവും ഇല്ല. ഇപ്പോ ഞാനിടുന്ന വിഡിയോകള്‍ക്കെല്ലാം ഇങ്ങനെ ട്രോള്‍ കിട്ടുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വീഡിയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല. എനിക്കു വയ്യ. എല്ലാവരും എന്നെയിട്ട് എന്തിനാണ് ഇങ്ങനെ ട്രോളുന്നത്’, യുവതി വീഡിയോയില്‍ പറയുന്നു