കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; പരസ്യം പതിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പില്‍ വന്നാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം

കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ നിന്ന് 15.5 കോടി രൂപയും ലോ ഫ്‌ളോര്‍ ഉള്‍പ്പെടെയുള്ള കെയുആര്‍ടിസിയുടെ ബസുകളില്‍ നിന്നും 4.5 കോടി രൂപയുമാണ് പ്രതിവര്‍ഷം വരുമാനമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നടപ്പില്‍ വന്നാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 20 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ നിന്ന് 15.5 കോടി രൂപയും ലോ ഫ്‌ളോര്‍ ഉള്‍പ്പെടെയുള്ള കെയുആര്‍ടിസിയുടെ ബസുകളില്‍ നിന്നും 4.5 കോടി രൂപയുമാണ് പ്രതിവര്‍ഷം വരുമാനമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവോടെ ഇതാണ് നഷ്ടമാകുക. അതേസമയം, സാമ്പത്തിക പ്രതിസന്ധികളില്‍ ചെറിയ ആശ്വാസമാണ് ഈ പരസ്യങ്ങളെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

പരസ്യം പതിക്കുന്നതിനുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്കാണ്. നിലവില്‍ മൂന്ന് ഏജന്‍സികളുമായിട്ടാണ് കെഎസ്ആര്‍ടിസിക്ക് കരാര്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് പുതിയ കരാറുകളില്‍ ഒപ്പിട്ടത്. എന്നാല്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധിക വരുമാനമുണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം.

Exit mobile version