തൃശ്ശൂര്‍: നിവേദനം നല്കാന് വന്നതിന് സിപിഎം എംപി ജര്‍ണാദാസിനെ അമിത് ഷാ ബിജെപിയിലേയ്ക്ക് ക്ഷണിച്ച നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം നേതാവ് എംബി രാജേഷ്. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.
അമിത്ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയെന്നും ഒരു കമ്മ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. അവര്‍ അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും തനിക്ക് അവരെ പത്ത് വര്‍ഷമായി അറിയാം എന്നുമാണ് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അക്രമം അഴിച്ചുവിടുന്നെന്ന് കാണിച്ച് നിവേദനം നല്കാന് എത്തിയതായിരുന്നു ജര്‍ണാദാസ്. എന്നാല്‍ അമിത് ഷാ അവരെ ബിജെപിയിലേയ്ക്ക് ക്ഷണിക്കുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞത്. എന്തിനാണ് നിങ്ങള്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്നത്? ആ പാര്‍ട്ടി തീര്‍ന്നുകഴിഞ്ഞു. വരൂ, വന്ന് ബിജെപിയില്‍ ചേരൂ’, എന്നാണ് അമിത് ഷാ പറഞ്ഞത്.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. ഝര്‍ണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന് പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്കാന് ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.’ ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ‘ എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝ ര്‍ ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ‘ ഒരു മാര്‍ക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും ‘. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍.
ലാല്‍സലാം ഝര്‍ണാദാസ്
Discussion about this post