തന്റെ ടിക് ടോക് വീഡിയോകളെ ട്രോളുന്നവരോട് കണ്ണീരപേക്ഷയുമായി പെണ്‍കുട്ടി രംഗത്ത്. താനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വീഡിയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല. എനിക്കു വയ്യ. എല്ലാവരും എന്നെയിട്ട് എന്തിനാണ് ഇങ്ങനെ ട്രോളുന്നത്”, പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആരാണെന്നോ എവിടെ നിന്നാണോ ഒന്നും വ്യക്തമല്ല. ‘എന്റെ’ കിടുവേ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്. അശ്വതിഅച്ചു എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ വാക്കുകള്‍:
”ഞാനിന്നലെ ഒരു വീഡിയോ ഇട്ടു. ഇപ്പോ ഇടുന്ന വീഡിയോകള്‍ക്കെല്ലാം ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇന്നലെ ഒരു വീഡിയോ ഇട്ടപ്പോള്‍ ഒരു ചേട്ടന്‍ എന്നെ ട്രോളാന്‍ വന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍ തിരിച്ചു ട്രോളിയത്. അല്ലാതെ ആ ചേട്ടനോട് ഒരു ദേഷ്യവും ഇല്ല. ഇപ്പോ ഞാനിടുന്ന വിഡിയോകള്‍ക്കെല്ലാം ഇങ്ങനെ ട്രോള്‍ കിട്ടുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വീഡിയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല. എനിക്കു വയ്യ. എല്ലാവരും എന്നെയിട്ട് എന്തിനാണ് ഇങ്ങനെ ട്രോളുന്നത്”, യുവതി വീഡിയോയില്‍ പറയുന്നു.
Discussion about this post