കൊച്ചി: സീറോ മലബാര്‍ സഭയിലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികരുടെ സമരം ആരംഭിച്ചു. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് വിമത വൈദികരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസില്‍ ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നും വിമത വൈദികര്‍ ആവശ്യപ്പെടുന്നു.
കര്‍ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിമത വൈദികരുടെ ആരോപണം. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണമെന്നും സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു.
വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാണ് മറ്റൊരു വിഭാഗം വൈദികരുടെ ആവശ്യം.
Discussion about this post