തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല. ഐജി തലത്തിലുള്ള അന്വേഷണം കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയിരിക്കുകയാണ്. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു
അന്വേഷണ ചുമതല ഐജി ശ്രീജീത്തിനെ എല്‍പ്പിച്ചെങ്കിലും കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരിക്കുകയാണ് സനലിന്റെ കുടുംബം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും വിജി ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം പോലീസ് നടത്തിയ അതിക്രമം പോലീസ് തന്നെ അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post