ഇടുക്കി: എസ്എഫ്ഐയുടെ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരി വിവാഹിതയായി. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആയിരുന്നു അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് കൗസല്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
വൈദ്യുത മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തി. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. സഹോദരന് പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാംനോക്കിയത്.
സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. പാര്‍ട്ടി നിര്‍മ്മിച്ചു നല്കുന്ന വീട്ടിലേക്ക് ഉടന്‍ തന്നെ അഭിമന്യുവിന്റെ കുടുംബം താമസം മാറും.
Discussion about this post