തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നും മാറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ താല്‍കാലിക ചുമതലയില്‍ ഉണ്ടായിരുന്ന കെ വിശ്വംഭരനെ മാറ്റി തല്‍സ്ഥാനത്ത് ഡോ. സിസി ബാബുവിനെ നിയമിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. തൃശൂര്‍ ഗഗണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലായിരുന്നു ബാബു.
യൂണിവേഴ്‌സിറ്റി കോളേജ് തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കോളേജ് കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് കാമ്പസിലെ കൊടിതോരണങ്ങളും ചുവരെഴുത്തുകളും നീക്കം ചെയ്തു. തൊഴിലാളികളെ നിയോഗിച്ചാണ് ഇവ മാറ്റിയത്.
അതേസമയം, സംസ്ഥാനത്തെ ആറ് ഗവണ്‍മെന്റ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും മാറ്റമുണ്ട്. തവനൂര്‍ സര്‍ക്കാര്‍ കോളേജിലെ ഡോ. എംകെ മുരളീധരന്‍ നായര്‍ തലശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളാകും. മങ്കട സര്‍ക്കാര്‍ കോളേജിലെ ഡോ. എന്‍ വീരമണികണ്ഠന്‍ ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ പ്രിന്‍സിപ്പലാകും. കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ കോളേജിലെ ഡോ. മണി പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലാകും. ഒല്ലൂര്‍ സര്‍ക്കാര്‍ കോളേജിലെ ഡോ. ജയകുമാര്‍ ആയിരിക്കും മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാലാകുക.
സ്ഥാനക്കയറ്റം എന്ന നിലയിലാണ് പുതിയ പ്രിന്‍സിപ്പലുമാരെ നിയമിച്ചതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് കൈപ്പറ്റി നിശ്ചിത ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കേണ്ടതും പ്രസ്തുത വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണെന്നും ഉത്തരവിലുണ്ട്.
Discussion about this post