തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലിനെയും ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം എആര്‍ റിയാസ് കണ്വീനറയാണ് കമ്മിറ്റി രൂപീകരിച്ചത്.
25 അംഗ കമ്മിറ്റിയില്‍ എട്ട് പെണ്‍കുട്ടികളുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ അഖിലിന് കുത്തേറ്റതിന് പിന്നാലെയാണ് പഴയ കമ്മിറ്റി പിരിച്ചുവിട്ടത്.
അതെസമയം, കോളേജിലുണ്ടായിരുന്ന എസ്എഫ്ഐയുടെ കൊടികളും ബാനറുകളും വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ നീക്കി.
Discussion about this post