പ്ലസ്ടു-ബിരുദം യോഗ്യതയുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ഇതുവഴി തൊഴിൽ അവസരങ്ങളും ഒരുക്കി കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിന്റെ ഡിഡിയു-ജികെവൈ പദ്ധതി. കോഴ്സ് പൂർത്തിയാവുന്നതുവരെ താമസം, ഭക്ഷണം, ട്രെയിനിംഗ്, യൂണിഫോം, സ്റ്റഡി മെറ്റീരിയൽസ് എന്നിവ തികച്ചും സൗജന്യമായി യുവാക്കൾക്ക് ഈ പദ്ധതിയിലൂടെ ലഭ്യമാകും.
കാസർകോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും ഗ്രാമ പഞ്ചായത്തിൽഉൾപ്പെടുന്ന ക്രിസ്ത്യൻ, മുസ്ലിം, എസ്സി/എസ്ടി വിഭാഗത്തിലുള്ള യുവാക്കൾക്കും അയൽക്കൂട്ടങ്ങളിൽ അംഗത്വമുള്ള ബിപിഎൽ കാറ്റഗറിയിൽപ്പെട്ട യുവാക്കൾക്കും, സർക്കാരിന്റെ ഈ സൗജന്യ പദ്ധതിയിൽ അഡ്മിഷൻ നേടുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ആറുമാസത്തെ കോഴ്സിന് ശേഷം പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സ്റ്റേറ്റ് റൂറൽ ലൈവ്ലി ഹുഡ് മിഷൻ (എസ്ആർഎൽഎം) ആയ കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ട്രെയിനിംഗ് പാർട്ണറായ (എൻഎസ്ഡിസി-ടിപി) IIബി എഡ്യൂക്കേഷനാണ് വിവിധ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് നൽകുന്നത്. മുൻസിപ്പാലിറ്റി കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ അവസരം ലഭിക്കുകയില്ല.
തൊഴിൽ പരിശീലന മേഖലകൾ:
1. ബാങ്കിംഗ് & ഫിനാൻസ്
ഒഴിവുകൾ = 140, കാലാവധി = 6 മാസം
യോഗ്യത : ഡിഗ്രി 50% മാർക്കോട് കൂടി (Aggregate) പാസായ 21 വയസ്സു മുതൽ 25 വയസ്സ് വരെ പ്രായപരിധി ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം.
2. ഹോട്ടൽ മാനേജ്മെന്റ്
ഒഴിവുകൾ =30, കാലാവധി = 6 മാസം
യോഗ്യത : പ്ലസ് ടു പാസായ 21 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായപരിധി ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം.
3. കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്കിങ്
ഒഴിവുകൾ = 140, കാലാവധി = 6 മാസം
യോഗ്യത :ഡിഗ്രി, ഡിപ്ലോമ, ബിടെക് പാസായ 21 വയസ്സു മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.
സൗജന്യ പദ്ധതിയിൽ അഡ്മിഷൻ നേടാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പർ:75 94 88 88 36
Discussion about this post