തിരുവനന്തപുരം: തന്ത്രി തന്നെയാണോ നിയമോപദേശം ചോദിച്ച് തന്നെ വിളിച്ചതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. 19-ാം തിയതി തനിക്ക് നൂറുകണക്കിന് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. അത് ആരൊക്കെയാണ് എന്നൊന്നും അറിയില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിളിച്ചവരെല്ലാം സംസാരിച്ചത്. എന്റെ അഭിപ്രായം ചോദിച്ചവരുണ്ട്, ചിലര്‍ എനിയ്ക്ക് നിര്‍ദേശങ്ങള്‍ തന്നിട്ടുമുണ്ട്. നട അടയ്ച്ചാല്‍ കോടതിയലക്ഷ്യമാകുമോ എന്ന് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടിയാണ് കൊടുത്തത്. തന്ത്രിയാണ് വിളിച്ചതെന്ന് തനിക്ക് തോന്നി. എന്നാല്‍, അദ്ദേഹം തന്നെ അത് നിഷേധിച്ചു. തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല. അതുകൊണ്ട്, വിളിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കില്‍ അതായിരിക്കും ശരി.
ഇനി കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര് അതേ കുറിച്ച് അന്വേഷിക്കട്ടെ. കോടതിയിലും ഇത് തന്നെയാണ് താന്‍ പറയാന്‍ പോകുന്നതെന്നും പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചു. തുലാമാസ പൂജ സമയത്ത് ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ നട അടയ്ക്കുമെന്ന നിലപാട് കണ്ഠരര് രാജീവര് സ്വീകരിച്ചത് താനുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമാണെന്ന് കോഴിക്കോട് നടന്ന യുവമോര്‍ച്ചാ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. എന്നാല്‍ ഇത് തന്ത്രി നിഷേധിച്ചിരുന്നു
Discussion about this post