കൊച്ചി: ‘നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍’ കാണാന്‍ ചെന്നപ്പോള്‍ തന്നോട് പെണ്‍കുട്ടി ചോദിച്ച ചോദ്യമാണിതെന്ന് യുവാവിന്റെ തുറന്ന് പറച്ചില്. ശരീരത്തില്‍ വെള്ളപ്പാണ്ട് പിടിപ്പെട്ടതിന്റെ പേരിലായിരുന്നു ഈ അവഗണന എന്നും യുവാവ് പറയുന്നു. പേര് വെളിപ്പെടുത്താതെ ‘ജീവിക്കാന്‍ കൊതിയുള്ള ഒരാള്‍’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് ജീവിതത്തിലെ ഏറ്റവും വേദനപ്പെടുത്തിയ സംഭവം പങ്കുവെച്ചത്.
ഒപ്പം വെള്ളപ്പാണ്ട് മാറ്റുവാനുള്ള വഴിയുണ്ടോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട് സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. യുവാവിന്റെ അസുഖം മാറ്റാനുള്ള വഴികളാണ് ഇന്ന് ഇവര്‍ തേടുന്നത്. 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരന് ആണ് ഞാന്‍, മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്, ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നുവെന്ന് യുവാവ് കുറിച്ചു.
ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല, കുറേ മരുന്നുകള്‍ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല ചികിത്സിച്ച് ചികിത്സിച്ച് കടക്കാരന് ആയി മാത്രം മാറി എന്നും യുവാവ് തുറന്നെഴുതി. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹത്തിനൊരുങ്ങി. എന്നാല്‍ പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ കുടുംബ ജീവിതം എന്ന സ്വപ്നം വരെ നിലച്ചുവെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഹലോ GNPC സുഹൃത്തക്കളെ, എന്നെ ഗ്രുപ്പില്‍ ഉള്‍പെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവര്‍ക്ക് നന്ദി രേഖ പെടുത്തുന്നു. ഈ ഗ്രുപ്പിനേക്കാള്‍ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം ,, എന്റെ കാര്യത്തിലേക്ക് വരാം, 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരന് ആണ് ഞാന്‍, മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല ,എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്, ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു, ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല, കുറേ മരുന്നുകള്‍ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല ചികില്‍സിച്ച് ചികില്‍സിച്ച് കടക്കാരന് ആയി ഞാന്‍.
കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു അന്ന് ആ പെണ്‍കുട്ടി ചോദിച്ചു. നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍ എന്ന്, അതോടെ കൂടി വിവാഹം എന്ന സ്വപ്നം നിലച്ചു, ജീവിതത്തില്‍ ഒറ്റ പെട്ട ഒരാള്‍ ആണ് ഞാന്‍, ഈ രോഗം ആര്‍ക്കും പകരില്ല ‘ഇനി കൂടത്തില്ല എന്ന് ഉറപ്പ് Dr പറഞ്ഞു ,, ഇന്റര്‍വ്യനു ചെന്നാലും കൈയുടെ പ്രശ്നം കൊണ്ട് അവര്‍ പിന്നെ അറിയിക്കാം എന്നു പറയും ,, ഈ ഗ്രൂപ്പില്‍ എനിക്ക് ഒരു ആശ്വാസം കിട്ടാന്‍ വേണ്ടിയാ പറയുന്നത,,,, ഈ രോഗം മാറാന്‍ എന്തെലും വഴി ഉണ്ടോ ‘ എന്തെങ്കിലും കളര്‍ ചെയ്യാനോ മറ്റോ വഴി ഉണ്ടോ ,, എന്തെങ്കിലും മറുപടി തരണം പ്ലീസ്.
Discussion about this post