തിരുവനന്തപുരം: സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന് ബോസ്കോയെ ജയില്‍ മേധാവി സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്ഡന് സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും അടിയന്തരവൈദ്യസഹായം നല്കാഞ്ഞതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഐജി നല്‍കിയത്.
Discussion about this post