തിരുവനന്തപുരം: കാണാതായ എംടെക് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം സര്‍വകലാശാലയുടെ കാട്ടിനുള്ളില്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ എംടെക് വിദ്യാര്‍ത്ഥി ശ്യാം പത്മനാഭനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സര്‍വ്വകലാശാലയുടെ ജീവനക്കാര്‍ പട്രോളിങ്ങിന് കാട്ടിനുളളില്‍ പോകുന്ന സമയം ശക്തമായ ദുര്‍ഗന്ധം അടിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കഴക്കൂട്ടം പോലീസിനെ വിവരം അറിയിച്ചു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികില്‍ നിന്ന് കിട്ടിയ ബാഗിനുള്ളില്‍ ഉള്ളില്‍ പത്മനാഭന്റെ മൊബൈല്‍ ഫോണും പുസ്തകവും പോലീസ് കണ്ടെത്തി.
അതില്‍ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ലൈബ്രറിയില്‍ പോയ ശ്യാം പത്മനാഭനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കഴക്കൂട്ടം പോലീസിന് പരാതി നല്‍കിയത്.
Discussion about this post