തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 31 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. ഓഗസ്റ്റ് ഒന്നിന് വീണ്ടും അവലോകനം നടത്തും. അതിനുശേഷം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ലോഡ്‌ഷെഡിംഗ് ഉടന്‍ വേണ്ടെന്ന് കെഎസ്ഇബി തീരുമാനിച്ചത്. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. അതേസമയം അണക്കെട്ടുകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Discussion about this post