സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിച്ചു. മാര്‍ക്കറ്റുകളില്‍ ഇഞ്ചിക്ക് പൊള്ളുന്ന വിലയാണ്. ഇഞ്ചിക്ക് പുറമേ ക്യാരറ്റിനും തക്കാളിക്കും വില കൂടി. രണ്ടാഴ്ച്ച കൊണ്ട് 20 രൂപ കൂടി, വില നാല്‍പ്പതിലെത്തി. പയര്‍ നാല്‍പ്പത് രൂപയില്‍ നിന്ന് അറുപതിലും. ക്യാരറ്റാകട്ടെ 62 ല്‍ നിന്ന് എണ്‍പതിലെത്തി നില്‍ക്കുകയാണ്.
ഇഞ്ചിയുടെ വില വര്‍ധിച്ചതിനാല്‍ ആരും ഇഞ്ചി വാങ്ങാന്‍ തയ്യാറാവുന്നില്ല. മഴയുടെ അളവ് കുറഞ്ഞതിനാല്‍ വിളവും കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവും കുറഞ്ഞു. കച്ചവടക്കാര്‍ കനത്ത നഷ്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്.
Discussion about this post