കൊച്ചി: നിരുപദ്രവകാരികളായ ജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ കടന്നുചെന്ന് ആക്രമിക്കുന്ന കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യരുടെ പ്രവര്‍ത്തിക്ക് മറ്റൊരു ഉദാഹരണമായി സോഷ്യല്‍മീഡിയയിലെ ഈ ചിത്രം. അകാരണമായി കുരങ്ങിനെയും കുഞ്ഞിനെയും ആക്രമിച്ച ഒരു കൂട്ടം യുവാക്കളുടെ മനോവൈകൃതമാണ് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ മനോജ് നായര്‍ പുതുപറമ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ മാരകമായി മുറിവേല്‍പ്പിച്ച ചിത്രവും പോസ്റ്റിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു. േചാരയില് കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കണ്ണീര് ചിത്രം മനസാക്ഷിയുള്ളവരെ നോവിക്കുകയാണ്.
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കഴിവ് ,മിടുക്ക് ,ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല .നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ? .
അവിടെ നീയൊക്കെ തിന്നുന്ന Snacks തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത്…ചെറ്റകളെ ….കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ ,ശാപം .
NB .നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നന് എന്ന certificate മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ‘ഹൃദയം ‘ ഉള്ളവര്‍ക്ക് വേദന ,നൊമ്പരം അറിയാന്‍ സാധിക്കണം.
Discussion about this post