തൃശ്ശൂര്‍: തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസും ബിഗ് ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ക്യാംപ് ജൂലായ് 20 സെന്റ് തോമസ് കോളേജില്‍ വെച്ച് നടക്കും. മാധ്യമ രംഗത്ത് നിന്നുള്ള പ്രമുഖര്‍ തന്നെയാണ് അറിവ് പകര്‍ന്ന് നല്‍കാന്‍ എത്തുന്നത്. ഈ ക്യാംപില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്ന് കൂടി മാത്രമാണുള്ളത്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിച്ച് ഇറങ്ങി ജോലിയ്ക്കായി ശ്രമിക്കുന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാകുന്ന ക്യാംപ് ആണ് ജൂലായ് 20ന് സെന്റ് തോമസ് കോളേജില്‍ നടക്കുന്നത്.
ജൂലൈ 20ന് രാവിലെ ഒമ്പത് മണിയോടെ ക്യാംപ് ആരംഭിക്കും. സെന്റ് തോമസ് കോളേജിലെ തന്നെ മെഡ്‌ലികോട്ട് ഹാളിലാണ് സെമിനാര്‍ അവതരണങ്ങള്‍ നടക്കുക. സീനിയര്‍ ജേര്‍ണലിസ്റ്റ് ശ്രീജിത്ത് ദിവാകരനും, മീഡിയ എഡ്യുകേറ്റര്‍ ഫേവര്‍ ഫ്രാന്‍സിസും, രേഖാ മേനോനുമാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. ശ്രീജിത്ത് ദിവാകരന്‍ ‘എത്തിക്കലി ഓണ്‍ലൈന്‍’ എന്ന വിഷയത്തിലും, ഫേവര്‍ ഫ്രാന്‍സിസ് ‘ഡിജിറ്റല്‍ മീഡിയ ബീറ്റ്സ് അണ്‍എംപ്ലോയ്മെന്റ്’ എന്ന വിഷയത്തിലും, രേഖാ മേനോന്‍ ‘ബൂണ്‍സ് ആന്റ് ബേന്‍സ് ഓഫ് മീഡിയ വേള്‍ഡ്’ എന്ന വിഷയത്തിലും ക്ലാസ്സുകള്‍ എടുക്കും.
ദൃശ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ രംഗത്തും പ്രവര്‍ത്തി പരിചയമുള്ള സീനിയര്‍ ജേര്‍ണലിസ്റ്റാണ് ശ്രീജിത്ത് ദിവാകരന്‍. അതുകൊണ്ട് തന്നെ വിഷയം വിദ്യാര്‍ത്ഥികളില്‍ ലളിതമായി എത്തിക്കുവാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. രാവിലെ 9.30യോടെ ആരംഭിക്കുന്ന ആദ്യ സെഷന്‍ 11 മണി വരെയാണ്. ശേഷം 11 മുതല്‍ 12.45 വരെയുള്ള രണ്ടാം സെഷന്‍ കൈകാര്യം ചെയ്യുന്നത് പരസ്യ ചിത്രം ചെയ്യുന്നതില്‍ മികവ് തെളിയിച്ച ആഡ് ഫിലിം മേക്കര്‍ ഫേവര്‍ ഫ്രാന്‍സിസ് ആണ്. ‘ഡിജിറ്റല്‍ മീഡിയ ബീറ്റ്സ് അണ്‍എംപ്ലോയ്മെന്റ്’ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുക.
ഉച്ചയ്ക്ക് ശേഷമുള്ള സെഷന്‍ കൈകാര്യം ചെയ്യുന്നത് മാധ്യമരംഗത്ത് പ്രഗത്ഭയായ രേഖ മേനോന്‍ ആണ്. വിദ്യാര്‍ത്ഥികള്‍ക്കായി ‘ബൂണ്‍സ് ആന്റ് ബേന്‍സ് ഓഫ് മീഡിയ വേള്‍ഡ്’ എന്ന വിഷയത്തില്‍ അറിവുകള്‍ പകര്‍ന്നു നല്‍കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെയാണ് പ്രബന്ധ അവതരണം. ചുരുക്കത്തില്‍ സോഷ്യല്‍മീഡിയ രംഗത്തുള്ള ഗുണവും ദോഷവും ജോലി സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ഒരു ചിത്രമാണ് കഴിവുകള്‍ തെളിയിച്ച മൂന്നു പേരും നല്‍കുക.
മൂന്ന് പ്രബന്ധ അവതരണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9036208790 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മെയില്‍ ഐഡി; [email protected]. കൂടാതെ ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാനും ട്രെയിനി ആവാനും ഉള്ള അവസരവും ബിഗ് ന്യൂസ് നല്‍കും.
Discussion about this post