കൊരട്ടി: കൊരട്ടിയില്‍ രണ്ട് പേരില്‍ മലമ്പനി കണ്ടെത്തി. മറുനാടന്‍ തൊഴിലാളികളിലാണ് പനി സ്ഥിരീകരിച്ചത്. ഇതോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങി. കോനൂരില്‍ ഒരു നിര്‍മ്മാണത്തൊഴിലാളിക്കും കോട്ടമുറിയിലെ ഒരു ഹോട്ടല്‍ ജീവനക്കാരനിലുമാണ് മലമ്പനി കണ്ടെത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായ ബിഹാര്‍ സ്വദേശിയിലാണ് ആദ്യം മലമ്പനി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. കോനൂരിലും രോഗം സ്ഥിരീകരിച്ചയാള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും സ്ഥലംവിട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കേരളത്തില്‍ത്തന്നെയുണ്ടെന്നാണ് സൂചന.
അതേസമയം കൊരട്ടിയില്‍ 12 പേര്‍ ഒരാഴ്ചത്തോളമായി ഡെങ്കി പനി ലക്ഷണത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളിലും മറ്റു ആശുപത്രികളിലും പനിയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരുകയാണ്. കാലാവസ്ഥയിലെ മാറ്റമാണ് വൈറല്‍ പനി വ്യാപകമാവാന്‍ കാരണം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.
Discussion about this post