കൊച്ചി: ശാന്തിവന പ്രശ്നത്തില്‍ ടവര്‍ നിര്‍മ്മാണത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെന്റ് ചെയ്ത സര്‍വ്വകലാശാല അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. എംഎല്‍എ എസ് ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നാം തീയതിയാണ് അനില്‍കുമാറിനെ സസ്പെന്റ് ചെയ്തത്.
മുന്‍പ് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീനെ വിമര്‍ശിച്ച്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് സര്‍വകലാശാല അനില്‍കുമാറിനെ സസ്പെന്റ് ചെയ്തിട്ടുണ്ടായിരുന്നു. 2018 ആഗസ്റ്റ് 18ന് ഫേസ്ബുക്ക് കുറിപ്പിട്ടതിനു തന്നെയായിരുന്നു സര്‍വകലാശാലയുടെ നടപടി. സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനക്കകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചതിനായിരുന്നു നടപടി. അതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ കോടതി വിധിക്കുകയും ചെയ്തു.
Discussion about this post