കോഴിക്കോട്: പിഎസ് ശീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. എന്‍ഡിഎ രഥയാത്ര കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തിലായിരുന്ന എഎന്‍ രാധാകൃഷ്ണന്റെ വെല്ലുവിളി.
ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന ചോദ്യമുയര്‍ത്തി നേരത്തെ എംടി രമേശും പികെ കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന് കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ പോലീസ് അറസ്റ്റു ചെയ്യട്ടെയെന്നും, ശബരിമല സംരക്ഷണ രഥയാത്രയില്‍ വടകര വെച്ചാണ് എംടി രമേശ് പറഞ്ഞത്.
എന്നാല്‍ ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന് പിള്ള രംഗത്ത് വന്നിരുന്നു. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന് പിള്ള പറഞ്ഞത്. പിഎസ് ശീധരന്പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post