പുനലൂര്‍: കൊലുസ് അണിയാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികള്‍ ആണെങ്കില്‍ പറയുകയും വേണ്ട. കൊലുസ് അണിയാനുള്ള ആഗ്രഹം ഇരട്ടിയായിരിക്കും. അത്തരത്തില്‍ ഒരു മോഹം പുനലൂരിലുള്ള മൂന്നു വയസുകാരി ബദരിയയ്ക്കും ഉണ്ട്. ഒരു കൊലുസ് അണിയാന്‍ ഇതിനു മാത്രം ആഗ്രഹിക്കുന്നതിന് എന്തിനാ, വാങ്ങി ഇട്ടാല്‍ പോരെ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഈ മോള്‍ക്ക് കൊലുസ് അണിയാന്‍ രണ്ട് കാലുകളും ഇല്ല.
മറ്റുള്ളവര്‍ കാലില്‍ കൊലുസ് അണിഞ്ഞ് നടക്കുമ്പോഴാണ് ബദരിയയുടെ മനസില്‍ തനിക്കും കൊലുസ് അണിയണം എന്ന ചിന്ത വന്നത്. ജന്മനാ അംഗവൈകല്യമുള്ള കുഞ്ഞാണ് ബദരിയ. ഒടുവില്‍ അവളുടെ ആഗ്രഹം നടത്താന്‍ ജ്വല്ലറിയില്‍ എത്തി. അവളുടെ ആഗ്രഹം പോലെ തന്നെ വെപ്പു കാലുകളില്‍ ജ്വല്ലറി ഉടമ പാദസരം അണിയിച്ച് കൊടുത്തു. അദ്ദേഹം തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ജ്വല്ലറി നടത്താന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് ഉടമ ജബ്ബാര്‍ പനക്കാവിള പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞാന്‍ ജ്യൂവലറി തുടങ്ങിയിട്ട് 25 വര്‍ഷമായി. ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേദനയോടെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്…..ആര്‍ക്ക് എങ്കിലും വിഷമമായെങ്കില്‍ എന്നോട് ക്ഷമിക്കണം…… സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല……..
പുനലൂര്‍ ഉറുകുന്നിലുള്ള താജുദീന്റെ മകള്‍ 3 വയസുള്ള ബദരിയാ എന്ന പൊന്നുമോള്. ജന്മനാല് അംഗവൈകല്യമുള്ള ഒരു പൊന്നുമോള് കടയില്‍ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാന്‍ എന്ന ആഗ്രഹവുമായി എത്തി. ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോള്‍ക്ക് അണിഞ്ഞു കൊടുത്തു. അപ്പോള്‍ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തത് ആയിരുന്നു.
Discussion about this post